വിഗ്രഹങ്ങള്‍ വീണ്ടും പാല്‍ കുടിക്കുന്നു ! ഓഗസ്റ്റ് 22, 2006
Posted by mookkens in Blogroll.trackback

വിഗ്രഹങ്ങള്‍ പാല്‍ കുടിക്കുന്നു എന്ന വാര്‍ത്ത പല പത്രങ്ങളും വലിയ തലക്കെട്ടോടെ പ്രസിദ്ധീകരിച്ചതായി കണ്ടു. അന്ധവിസ്വാസങ്ങളും തെറ്റിദ്ധാരണകളും ഇല്ല്യായ്മ ചെയ്യാന്‍ മുന്നിട്ട് നില്‍ക്കേണ്ട പത്രമാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു എന്നത് എന്തൊരു വിധിവൈപരീത്യം.
വിഗ്രഹങ്ങളുടെ പാലുകുടിക്കു പിന്നില്‍ അല്‍ഭുതമല്ല ശാസ്ത്രമാണ് പ്രവര്‍ത്തിക്കുന്നത്. തന്മാത്രകള്‍ക്കിടയിലൂടെ മര്‍ദം മൂലം ദ്രാവകം ഉള്‍വലിയുന്നതാണ് വിഗ്രഹത്തിലൊഴിക്കുന്ന പാല്‍ അപ്രത്യക്ഷമാകുന്നതിന് കാരണം. ലോഹവിഗ്രഹങ്ങള്‍ എന്നാല്‍ പാല്‍ കുടിക്കുന്നില്ല.
ഇതെല്ലാം അറിഞ്ഞിട്ടും ഇത്തരം “വാര്‍ത്ത”കള്‍ക്ക് കൂട്ടുനിന്‍ല്‍ക്കുന്നത് ഒരു പത്രമാധ്യമത്തിനും യോചിച്ചതല്ല.
ഈ പ്രതിഭാസത്തിനു പിന്നില്‍ Surface Tension ആണെന്നും പത്രങ്ങളില്‍ ഉണ്ടല്ലോ. രണ്ട് ഭാഗത്തു നിന്നുള്ള വാരത്തകളും ഉണ്ട് പത്രത്തില്‍. എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും വേണ്ടത് കൊടുക്കാന്‍ ബുദ്ധി കാണിച്ചിരിക്കുന്നു പത്രങ്ങള്‍.
അതു കലക്കി! സമൂഹനന്മയൊന്നുമല്ല പലപ്പോഴും പത്രക്കാരുടെ ലക്ഷ്യം; ലഭേഛ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ പരാതിയില്‍ നിന്ന് തലയൂരാന്‍ പിറ്റേന്ന് തന്നെ അതേ പത്രങ്ങള്‍ പാലുകുടിക്കു പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മറന്നിട്ടില്ല.
ദൈവം പാലോ, തൈരൊ, വെണ്ണയോ, കഴിക്കട്ടെ, ദൈവമെങ്കിലും പട്ടിണിയില്ലാതെ കഴിയുന്നുണ്ടെന്നു സമാധാനിക്കമല്ലോ – ഇത്തിരി പാല്‍ അതു കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുങ്ങളുമായി ഷെയര്‍ ചെയ്തിരുന്നെങ്കില്‍ – ദൈവം ഗ്രേറ്റ് -
വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്
വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.
ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.
http://groups.google.com/group/wpbloggers
ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.